Idukki വാര്‍ത്തകള്‍
ജില്ലാ ജൂനിയർ അത് ലറ്റിക് മീറ്റ്; എൻ .ആർ സിറ്റി കിരീടം ചൂടി.
കട്ടപ്പന :കാൽവരി മൗണ്ടിൽ നടന്ന ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റിൽ 377 പോയിന്റ് നേടി എൻ.ആർ സിറ്റി ഓവറോൾ കീരീടംചൂടി. 225 പോയിന്റ് നേടിയ അത് ലറ്റിക് ക്ലബ് ഇരട്ടയാർ റണ്ണർആപ്പ് സ്ഥാനം നേടിയെടുത്തു, 159 പോയിന്റ് നേടിയ മുരിക്കാശ്ശേരി സെന്റ് മേരീസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തിനർഹരായി.സ്കൂൾ,കോളേജ് ക്ലബ്ബുകളെ പ്രതിനിധികരിച്ച് 14,16,18,20 എന്നീ പ്രായപരിധികളിലായി നടന്ന മത്സരത്തിൽ 600 കായിക താരങ്ങളാണ് പങ്കെടുത്തത്.സമാപന സമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ
വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.അത് ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് പി എസ് ഡോമിനിക് അധ്യക്ഷനായി.വിജയികളായവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തിയാകും കോഴിക്കോട് നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഇടുക്കി ജില്ലാ ടീമിനെ നിശ്ചയിക്കുന്നത്.