സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ്; മിന്നുന്ന പ്രകടനവുമായി ഇടുക്കി താരങ്ങൾ
നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ നടക്കുന്ന സംസ്ഥാന ജൂഡോ ചാമ്ബ്യന്‍ഷിപ്പില്‍ മിന്നും പ്രകടനം കാഴ്ചെവച്ച് ഇടുക്കിയുടെ താരങ്ങള്‍.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 55 കിലോഗ്രാമില്‍ താഴെയുള്ളവരുടെ വിഭാഗത്തിലെ സ്വര്‍ണമെഡല്‍ നേട്ടത്തോടെ മികച്ച കളിക്കാരനായി സന്ദീപ് ഷാജി മാറി. ഇടുക്കിയുടെ ആര്‍. പ്രവീണിനാണ് ഇതേ വിഭാഗത്തില്‍ വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 44 കിലോയില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഇടുക്കിയുടെ അനിത ഹരിദാസ് സ്വര്‍ണം നേടി.
ഇടുക്കിയുടെ മേഘ സോമനാണ് വെള്ളി. കൂടാതെ സന്ദീപ് ലാലു മൈനസ് 66 കിലോഗ്രാം, അര്‍ജുന്‍ അജികുമാര്‍ മൈനസ് 81 കിലോഗ്രാം, അരുണിമ ബിജു മൈനസ് 48 കിലോഗ്രാം, വൈശാഖി അജികുമാര്‍ മൈനസ് 63 കിലോഗ്രാം വിഭാഗത്തിലും വെള്ളി മെഡലുകള്‍ കരസ്ഥമാക്കി. അഭിമന്യൂ എന്‍.രാജീവ്, സോഫിയ കുഞ്ഞുമോന്‍, അനശ്വരഷാജി, മരിയ വിന്‍സന്‍റ് എന്നിവര്‍ വെങ്കല മെഡലുകളും നേടി. ജൂഡോ ചാമ്ബ്യന്‍ഷിപ്പിനെ ആവേശത്തോടെയാണ് നാട്ടുകാര്‍ എതിരേറ്റത്.
മികച്ച ഭക്ഷണവും മറ്റ് ചാമ്ബ്യന്‍ഷിപ്പുകളില്‍ ലഭിക്കാത്ത താമസ സൗകര്യവും ഒരുക്കിയാണ് സംഘാടക സമിതി താരങ്ങളെ വരവേറ്റത്. മലയോര മണ്ണിലേക്ക് ആദ്യമായി എത്തിയ സംസ്ഥാന ജൂഡോ ചാമ്ബ്യന്‍ഷിപ് രണ്ടാംദിനം പിന്നിടുമ്ബോള്‍ രാമക്കല്‍മേട് കായിക താരങ്ങളുടെ മനസ്സില്‍ ഇടംനേടി. മുന്‍ ചാമ്ബ്യന്‍ഷിപ്പുകളില്‍നിന്ന് വ്യത്യസ്തമായി രാമക്കല്‍മേട്ടിലെ റിസോര്‍ട്ട്, ഹോംസ്്റ്റേ അസോസിയേഷനുകളുടെ സഹകരണത്തോടെ മികച്ച താമസസൗകര്യമാണ് ഒരുക്കിയത്.