മുല്ലപ്പെരിയാർ ഡാം രാത്രിയിൽ വീണ്ടും തുറന്നതിനെതിരെ നാട്ടുകാർ രംഗത്ത്.മന്ത്രി റോഷി അഗസ്റ്റിനെതിരെ വള്ളക്കടവിൽ പ്രതിഷേധം.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്ന് നിരവധി വീടുകളിലാണ് ഇന്നലെ വെള്ളം കയറിയത്.സ്ഥിതിഗതികള്‍ അന്വേഷിക്കാനെത്തിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.റവന്യു ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധിച്ചു. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്.അതേസമയം ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ ഇന്നലെ രാത്രി പതിവിലും കൂടുതല്‍ ഉയര്‍ത്തി. രാത്രി സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി സാധാരണയിലും കൂടുതല്‍ വെള്ളം തുറന്നുവിട്ടു. 8.30 മുതല്‍ തുറന്നിരുന്ന ഒന്‍പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ (1.20m) കൂടുതല്‍ ഉയര്‍ത്തി 12654.09 ക്യുസെക്സ് ജലമാണ് തമിഴ്നാട് പുറത്തു വിട്ടത്.
സാധാരണയിലും കൂടുതല്‍ വെളളം തമിഴ്നാട് തുറന്ന് വിടുന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗര്‍, നല്ല്തമ്ബി കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറി. വൃഷ്ടി പ്രദേശത്ത് ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതാണ് മുല്ലപ്പെരിയാറിലെ കൂടുതല്‍ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാന്‍ കാരണമായത്.