ഇടുക്കിപ്രധാന വാര്‍ത്തകള്‍
ഇടുക്കി ഡാം തുറന്നു. ഒരു ഷട്ടർ വഴി സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നു.
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ (07/12/2021) രാവിലെ 6.00 മണിക്ക് ഡാമിന്റെ ഒരു ഷട്ടർ 40 cm ഉയർത്തി. സെക്കന്റിൽ 40000 ലിറ്റർ ജലം പുറത്തേക്ക് ഒഴുകുന്നു
ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്ധിച്ചതും തുടർച്ചയായി മഴ ലഭിക്കുന്നതും മുല്ലപ്പെരിയാർ ഡാമിൽ നിന്നുംഅമിതമായി ജലം ഒഴുകി എത്തുന്നതുമാണ് ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണം.