ഹൈറേഞ്ചിലോടുന്ന സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നില്ലെന്ന് പരാതി,പ്രതിഷേധവുമായി വിദ്യാർത്ഥികൾ.
ഹൈറേഞ്ചില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നല്‍കുന്നില്ലെന്ന് പരാതി.കോവിഡ് കാലത്ത് വര്‍ധിപ്പിച്ച നിരക്കിന്റെ പകുതിയാണ് വാങ്ങുന്നത്. ചില ബസുകളില്‍ മുഴുവന്‍ നിരക്ക് നല്‍കേണ്ടിവരുന്നു. നാമമാത്ര ബസുകളില്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ച നിരക്ക് വാങ്ങുന്നത്. ഏലപ്പാറ-കുട്ടിക്കാനം, വാഗമണ്‍-കുമളി റൂട്ടില്‍ സര്‍വിസ് നടത്തുന്ന മിക്ക ബസുകളിലും വിദ്യാര്‍ഥികളില്‍നിന്ന് പകുതി കൂലിയാണ് വാങ്ങുന്നത്.
സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളും പ്രവര്‍ത്തനം നിലച്ച വാഗമണ്‍ തോട്ടത്തിലെയും വേതന വിതരണം നിലച്ച ബഥേല്‍ തോട്ടത്തിലെ കുട്ടികളുമാണ് അമിതകൂലിയില് ഏറെ ക്ലേശിക്കുന്നത്. ബഥേല്‍ തോട്ടത്തിലെ ഒരു തൊഴിലാളിക്ക് ആഴ്ചയില്‍ 600 രൂപ മാത്രമാണ് ചെലവുകാശ് ലഭിക്കുന്നത്. ഒരു കുട്ടിക്ക് പ്രതിദിനം 40 രൂപയോളം ബസ്കൂലി നല്കാന് മിക്കവര്‍ക്കും സാധിക്കുന്നില്ല. സ്വകാര്യ ബസുകളുടെ കുത്തക റൂട്ടിലാണ് അമിതകൂലി പ്രശ്നമാകുന്നത്. കുട്ടിക്കാനം – കുമളി റൂട്ടില്‍ കെ.എസ്.ആര്.ടി.സി കണ്‍െസഷന്‍ കാര്‍ഡ് വിതരണം ചെയ്തത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാണ്.