നാട്ടുവാര്‍ത്തകള്‍
അലങ്കരിക്കാം, ജാഗ്രതയോടെ;അപകടങ്ങൾ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വീടുകളിൽ വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും സ്ഥാപിക്കുമ്പോൾ വൈദ്യുത സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം…
- ∙ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ(ഇഎൽസിബി) സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
∙ നക്ഷത്ര ദീപാലങ്കാരങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ നിയോഗിക്കരുത്.
∙ ഐഎസ്ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ. - ∙ കണക്ടറുകൾ ഉപയോഗിച്ചു വയറുകൾ കൂട്ടി യോജിപ്പിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
∙ കാലപ്പഴക്കം ചെന്നതും നിലവാരം കുറഞ്ഞതുമായ വയറുകൾ ദീപാലങ്കാരത്തിന് ഉപയോഗിക്കരുത്.
∙ ഗ്രില്ലുകൾ, ഇരുമ്പ് കൊണ്ടുള്ള വസ്തുക്കൾ, ലോഹനിർമിത ഷീറ്റുകൾ എന്നിവയിലൂടെ ദീപാലങ്കാരങ്ങൾ പാടില്ല.
∙ വീടുകളിലെ എർത്തിങ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.