നാട്ടുവാര്‍ത്തകള്‍
കല്ലാർ ഡാം ഇന്ന് (03) വൈകിട്ട് 6.30 മുതൽ തുറക്കും
കല്ലാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് (03) വൈകിട്ട് 6.30 മുതൽ തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് ജലം ഘട്ടം ഘട്ടമായി ഒഴുക്കി വിടും. കല്ലാർ, ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു