സി.പി.എം നെടുങ്കണ്ടം ഏരിയാ സമ്മേളനം സമാപിച്ചു;വി.സി അനില്‍ ഏരിയാ സെക്രട്ടറി
നെടുങ്കണ്ടം: രണ്ട് ദിവസമായി നെടുങ്കണ്ടത്ത് നടന്നു വന്നിരുന്ന സി.പി.എം നെടുങ്കണ്ടം ഏരിയ സമ്മേളനം സമാപിച്ചു. വി.സി അനിലിനെ പുതിയ ഏരിയാ സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പിലൂടെയാണ് വി.സി.അനില്‍ തെരഞ്ഞെടുക്കപ്പെട്ടത് കരുണാപുരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ്. 19 അംഗ ഏരിയാ കമ്മറ്റിയില്‍ മൂന്ന് പുതുമുഖങ്ങളാണുള്ളത്. കൂട്ടാര്‍ ലോക്കല്‍ സെക്രട്ടറി പി.പി സുശീലന്, കല്ക്കൂന്തല് ലോക്കല്‍ സെക്രട്ടറി സോജന് ജോസ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സി.വി ആനന്ദ് എന്നിവരാണ് പുതുതായി ഏരിയ കമ്മറ്റിയിലേക്ക് എത്തിയത്. വി.സി അനില്‍, ടി.എം ജോണ്‍, കെ.എം ശശിധരന്, എം.എ സിറാജുദ്ദീന്, ടി.വി ശശി, വിജയകുമാരി എസ് ബാബു, എസ് മോഹനന്, ആര് ശശിധരന്, കെ.ഡി ജെയിംസ്, ലതാ രാജാജി, രമേശ് കൃഷ്ണന്, നിര്‍മല നന്ദകുമാര്‍, ജെ പ്രദീപ്, ഷിജിമോന്‍ ഐപ്, സി രാജശേഖരന്, വി.പി ശങ്കരക്കുറുപ്പ് എന്നിവരാണ് മറ്റ് ഏരിയാ കമ്മറ്റി അംഗങ്ങള്‍. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം മണി എം.എല്‍.എ, ജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എസ് മോഹനന്, വി.എന്‍ മോഹനന്, കെ.വി ശശി എന്നിവരാണ് സമ്മേളന നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. കണ്ണൂരില്‍ നടക്കുന്ന 23 -ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഏരിയയിലെ 144 ബ്രാഞ്ച് സമ്മേളനങ്ങളും പത്ത് ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തികരിച്ചാണ് ഏരിയാ സമ്മേളനത്തിലേക്ക് പാര്‍ട്ടി കടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബഹുജന പങ്കാളിത്തം ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടന്നത്. സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ട് ഏരിയാ സെക്രട്ടറി ടി.എം ജോണ്‍ അവതരിപ്പിച്ചു. പത്ത് ലോക്കല്‍ കമ്മറ്റികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 148 പ്രതിനിധികളാണ് സമ്മേളനത്തില്‍