ക്ഷേമ നിധി ബോര്‍ഡില്‍ നിന്നും മുടങ്ങിക്കിടക്കുന്ന ആനുകൂല്യം ലഭ്യമാക്കണമെന്ന് നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി
ക്ഷേമ നിധി ബോര്‍ഡില്‍ നിന്നും മുടങ്ങിക്കിടക്കുന്ന ആനുകൂല്യം ലഭ്യമാക്കണമെന്ന് നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. ക്ഷേമനിധി ബോര്‍ഡില്‍നിന്നും തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പെന്‍ഷനും മറ്റാനുകൂല്യങ്ങളും രണ്ട് വര്‍ഷമായി മുടങ്ങിയിരിക്കുകയാണ്. 60 വയസുവരെ ബോര്‍ഡില്‍ അംശാദായം അടച്ച് പെന്‍ഷനായ തൊഴിലാളികള്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. 1600 രൂപ നിര ക്കില്‍ എല്ലാ മാസവും വിതരണം നടത്തിയ പെന്‍ഷനാണ് മുടങ്ങിയിരിക്കുന്നത്. ഇതോടെ വയസായ പെന്‍ഷന്‍കാര്‍ മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കും വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ബോര്‍ഡിലുള്ള തൊഴിലാളികള്‍ വിവിധ ആനുകൂല്യങ്ങള്‍ക്കായി ഓഫീസില്‍ അപേക്ഷ വെച്ചിട്ടുള്ളതാണ്. 2020 മാര്‍ച്ച് മുതലുളള അപേക്ഷകള്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും വിതരണം ചെയ്തിട്ടില്ല. മുടങ്ങികിടക്കുന്ന പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും, ഉടന്‍ വിതരണം ചെയ്യണമെന്നും, അല്ലാത്ത പക്ഷം, യൂണിയന്റെ നേത്യത്വത്തില്‍ ക്ഷേമനിധി, ജില്ലാ ഓഫീസിലേക്കും, പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പിലും സമര പരിപാടികള്‍ ആരംഭിക്കുമെന്നും ജില്ലാ പ്രസിഡന്റ് വക്കച്ചന്‍ തുരുത്തിയില്‍, ടോമി പുളിമൂട്ടില്‍, ഷാജി മാത്തുമുറി, ഷാജി തത്തംപള്ളി എന്നിവര്‍ അറിയിച്ചു.