ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി
കട്ടപ്പന : കണ്ണൂരിൽ മാർക്സിസ്റ്റുകാരാൽ കൊലചെയ്യപ്പെട്ട യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റും അദ്ധ്യാപകനുമായിരുന്ന കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണവും പുഴ്പ്പാർച്ചനയും കടപ്പനയിൽ നടത്തി.1999 ഡിസംമ്പർ ഒന്നിന് കണ്ണൂർ മൊകേരി ഗവ:സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ വിദ്ധ്യാർത്ഥികളുടെ മുൻപിൽ വച്ച് ക്ലാസ് മുറിയിലാണ് ജയ ക്യഷ്ണൻ മാസ്റ്റർ കൊല ചെയ്യപ്പെടുന്നത്. ഇരുപത്തി രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്ന് ജയകൃഷ്ണൻ മാസ്റ്ററുടെ പാർട്ടി രാജ്യം രണ്ടാം തവണയും മൃഗീയ പൂരിപക്ഷത്തോടെ ഭരിക്കുകയും കേരളത്തിൽ പഞ്ചായത്തുകളും മുൻസിപാലിറ്റികളുമൊക്കെ ഭരിക്കുന്ന പാർട്ടിയായി ബിജെപി മാറിയെന്നും കൊന്ന പാർട്ടി കേരളത്തിൽ മാത്രമായി ഒതുങ്ങിയെന്നും നേതാക്കൾ പറഞ്ഞു.
യുവമോർച്ച ഇടുക്കി നിയോജക മണ്ഡലം പ്രസിഡൻ്റ് സനിൽ സഹദേവൻ അദ്ധ്യക്ഷ വഹിച്ച പരുപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അനുസ്മരണ പ്രഭാഷണം നടത്തി. യുവമോർച്ച ജില്ലാ സെക്രട്ടറി രഞ്ജിത്ത് കാലാച്ചിറ, നേതാക്കളായ ,ജസ്റ്റിൻ സിബിച്ചൻ, അനിൽ കാക്കനാടൻ, ജീമോൻ ജോസഫ്, ബിജെപി നേതാക്കളായ ,കെ എൻ പ്രകാശ് ,പി എൻ പ്രസാദ്, ജിൻസ് ജോൺ, ഷാജി നെല്ലിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.