Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 10 ഇടത്ത് യെലോ അലർട്ട്



സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. തലസ്ഥാനത്ത് രാത്രി വൈകിയും കനത്ത മഴയിൽ പലയിടത്തും വെള്ളം കയറി. വെള്ളറട കുരിശുമലയുടെ അടിഭാഗത്തെ മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്നു 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളം കയറി ആര്യനാട് ആയിരവല്ലി ക്ഷേത്രത്തിലെ ചുറ്റുമതില്‍ നശിച്ചു. . അതേസമയം, കൊല്ലത്ത് മഴയ്ക്ക് നേരിയ ശമനം. ഇന്നലെ രാത്രി ഗതാഗതം തടസപ്പെട്ട എംസി റോഡിൽ നിലമേലിൽ ഭാഗീകമായി ഗതാഗതം പുനസ്ഥാപിച്ചു. മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്തങ്കിലും ഒരു ഭാഗത്ത് വെള്ളക്കെട്ട് ഉള്ളതിനാൽ ഇരുചക്ര വാഹനങ്ങൾ കടത്തിവിടുന്നില്ല. ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!