പ്രകൃതിയെ അടുത്തറിയാം , വന്യമൃങ്ങളെ കാണാം ; കെഎസ്ആർടിസി ജംഗിൾ സഫാരിക്ക് തിരക്കേറുന്നു
കോതമംഗലം :കെ എസ് ആർ ടിസി ഡിപ്പോയിൽ നിന്നുള്ള ആദ്യ ജംഗിൾ സഫാരിക്ക് വർണ്ണാഭമായ തുടക്കം.ഇന്നലെ രാവിലെ 9 ന് ആദ്യട്രിപ്പ് പുറപ്പെടുമെന്നായിരുന്നു ഡിപ്പോ അധികൃതർ അറിയിച്ചിരുന്നത്.നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരുന്നു അവസരം ലഭിയ്ക്കുക എന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.രാവിലെ 8 മണിയോടെ തന്നെ യാത്രക്ക് പാസ്സ് ലഭിച്ചിട്ടുള്ളവരും താൽപ്പര്യക്കാരായവരും ഡിപ്പോയിലേക്ക് എത്തി തുടങ്ങിയിരുന്നു.9.30 തോടെ ആദ്യയാത്രയുടെ ഫ്‌ലാഗ് ഓഫ് എം എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു.
ഈ സമയത്തും പാസ്സിനായി നിരവധിപേർ യാത്ര പാസ്സിനായി ഉദ്യോഗസ്ഥരെ സമീപിയ്ക്കുന്നത് കാണാമിയിരുന്നു.അടുത്ത ഞായറാഴ്ചത്തെ യാത്രയിൽ പരിഗണിയ്ക്കാമെന്നും പറഞ്ഞ് ഉദ്യഗസ്ഥർ ഇവരെ ആശ്വസിപ്പിച്ച് അയക്കുകയായിരുന്നു.ഈ സമയം മൊബൈൽ നമ്പറുകൾ വഴിയുള്ള അന്വേഷണവും തുടർന്നിരുന്നു.ഫ്‌ലാഗ് ഓഫിന് ശേഷം കോതമംഗലം മുതൽ കുട്ടമ്പുഴ വരെ എൽ എയും യാത്രയിൽ പങ്കാളിയായി.കാടിന്റെ സൗന്ദര്യം അസ്വദിയ്ക്കുന്നതിനും വന്യമൃഗങ്ങളെ അടുകാണുന്നതിനും ഈ യാത്ര സഹായകരമാണ്.ശുദ്ധവായുമാത്രം ലഭിയ്ക്കുന്ന വനപാതകളിലൂടെയാണ് സഫാരി വാഹനത്തിന്റെ സഞ്ചാരപഥം നിശ്ചയിച്ചിട്ടുള്ളത്.അതുകൊണ്ട് തന്നെ സഫാരി യാത്രക്കാർക്ക് നവ്യാനുഭൂതി പകരുന്നതായി മാറും.എം എൽ എ പറഞ്ഞു.പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിയ്ക്കുന്നതിനും വന്യമൃഗങ്ങളെ അടുത്തുകാണുന്നതിനും അവസമൊരുക്കുന്നതാണ് ജംഗിൾ സഫാരിയെന്നും ഇതിനകം തന്നെ സ്വദേശികളും വിദേശികളുമായ യാത്രക്കാരിൽ നിന്നും ട്രിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നതെന്നും കോതമംഗലം എ റ്റി ഒ എ ടി ഷിബു, ട്രിപ്പ് കോ-ഓർഡിനേറ്റർ രാജിവ് എന്നിവർ മാധ്യമങ്ങളോട് വ്യക്തമാക്കി.പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം മനസ്സിലുണ്ടെന്നും യാത്ര വ്യത്യസ്തമായ അനുഭൂതിയാണ് സമ്മാനിച്ചതെന്നുമായിരുന്നു സഫാരിയിൽ പങ്കാളികളായവക്ക് പറയാനുണ്ടായിരുന്നത്വാഹനം കടന്നുപോയ പ്രധാനകേന്ദ്രങ്ങളിലെല്ലാം ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ സഫാരിക്ക് ഉജ്ജ്വല സ്വീകരണങ്ങളും ഒരുക്കിയിരുന്നു.യാത്രക്കാർക്കും ബസ്സ് ജീവനക്കാർക്കും മധുപലഹാര വിതരണവും ഉണ്ടായിരുന്നു.പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം മനസ്സിലുണ്ടെന്നും യാത്ര വ്യത്യസ്തമായ അനുഭൂതി സമ്മാനിച്ചെന്നും മൂന്നാറിലെത്തിയപ്പോൾ സഫാരിയിൽ പങ്കാളികളായവർ പറഞ്ഞു.ആദ്യമായിട്ടാണ് കോതമംഗലം ഡിപ്പോയിൽ നിന്നും ജംഗിൾ സഫാരി ട്രിപ്പ് ആരംഭിച്ചിട്ടുള്ളത്.ട്രിപ്പ് വിജയകരമെന്ന് കണ്ടാൽ കൂടുതൽ ബസ്സുകൾ ഇതിനായി പ്രയോജനപ്പെടുത്തുന്നതിനാണ് അധികൃതർ ലക്ഷ്യമിട്ടിട്ടുള്ളത്.രാവിലെ 9 മണിയോടെ കോതമംഗലത്തുനിന്നും തിരിച്ച്,തട്ടേക്കാട്,കുട്ടംമ്പുഴ മാമലക്കണ്ടം,കൊരങ്ങാട്ടി,മാങ്കുളം, ലക്ഷമി എസ്റ്റേറ്റ് വഴി മൂന്നാറിലെത്തി,വൈകിട്ട് 6 മണിയോടെ കോതമംഗലത്ത് അവസാനിയ്ക്കുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിട്ടുള്ളത്.പഴയ ആലുവ -മൂന്നാർ രാജപാതയുടെ പ്രധാന ഭാഗങ്ങളിലൂടെയാണ് സഫാരി വാഹനം കടന്നുപോകുന്നത്.പാതയുടെ ഇരുവശവും വനമേഖലയാണ്.വന്യമൃഗങ്ങളെ അടുത്തുകാണാവും പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിയ്ക്കാനും കഴിയുമെന്നതാണ് ഈ ജംഗിൾ സഫാരിയുടെ പ്രധാന സവിശേഷത.ഉച്ച ഊണും വൈകുന്നേരത്തെ ചായയും ഉൾപ്പെടെ 500 രൂപയാണ് ഒരാളിൽ നിന്നും സഫാരിയ്ക്കായി കെ എസ് ആർ ടി സി ഈടാക്കുന്നത്.കെ എസ് ആർ ടി സി ജംഗിൾ സഫാരിക്ക് മുൻകൂട്ടി ബുക്ക് ചെയ്യുവാൻ 9447984511,9446525773 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.