സി.പി.ഐ – സി.പി.എം ചേരിപ്പോരിന്റെ പേരിൽ ലൈഫ് മിഷൻ വേരിഫിക്കേഷൻ അവതാളത്തിലെന്ന് യൂത്ത് കോൺഗ്രസ്.
തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് മിഷൻ 2020ലെ പുതിയ അപേക്ഷകളുടെ പരിശോധനയുടെ ചുമതല ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച് ഭേദഗതി വരുത്തി പുറപ്പെടുപ്പിച്ച സർക്കാർ ഉത്തരവ് കൃഷി വകുപ്പ് മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ലൈഫ് ഭവന പദ്ധതിയിലെ അന്തിമ പട്ടിക ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കാനിരിക്കെ കൃഷി വകുപ്പ് അസിസ്റ്റന്റുമാർ വിവര ശേഖരണം നടത്തി റിപ്പോർട്ട് നൽകുന്നില്ലെന്നാണ് യൂത്ത് കോൺഗ്രസ് പരാതി.6/11/2021 ലെ സർക്കാർ ഉത്തരവിൽ ലൈഫ് ലിസ്റ്റിലുള്ള അപേക്ഷകളുടെ പരിശോധന സമയബന്ധിതമായ് പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട പരിശോധന ഉദ്യോഗസ്ഥർക്ക് പുറമേ അസിസ്റ്റൻറ്റ് സെക്രട്ടറി,
വി.ഇ.ഒമാർ,ഐ.സി.ഡി.എസ് സുപ്പർവൈസർ മാർ, അഗ്രിക്കൾച്ചറൽ അസിസ്റ്റൻറുമാർ എന്നിവരെ പഞ്ചായത്ത് തലത്തിലും , നഗരസഭകളിൽ പരിശോധന ഉദ്യോഗസ്ഥർക്ക് പുറമേ നഗരസഭയിലെ തന്നെ ഉദ്യോഗസ്ഥരെയും ആവശ്യമെങ്കിൽ അഗ്രിക്കൾച്ചറൽ അസിസ്റ്റൻറുമാർ എന്നിവരെയും പരിശോധനയ്ക്കായ് ചുമതലപ്പെടുത്താവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൃഷി അസിസ്റ്റന്റുമാർക്ക് ചുമതല നൽകിയിരിക്കുന്ന വാർഡുകളിൽ ഫീൽഡ് വെരിഫിക്കേഷൻ തുടങ്ങിയിട്ടില്ല.ലൈഫ് മിഷൻ അർഹതാ പരിശോധനയോട് സഹകരിക്കാനാകില്ലന്ന് രേഖാമൂലം കൃഷി ഓഫിസർമാർ പഞ്ചായത്തിനെ അറിയിച്ചിരിക്കുന്നത് പഞ്ചായത്ത് രാജ് ചട്ടത്തിന് എതിരാണെന്നും നേതാക്കൾ വ്യക്തമാക്കി. നവംബർ മാസം മുപ്പതിനകം വേരിഫിക്കേഷൻ പൂർത്തികരിക്കാൻ ഉദ്യോഗസ്ഥർ തയ്യറാകാത്ത പക്ഷം അർഹതപ്പെട്ട പലർക്കും ഭവനം ലഭിക്കാതെ വരുന്ന സാഹചര്യമുണ്ടാകും.രാഷ്ട്രിയ അഭിപ്രായ വത്യാസത്തിൻ്റെ പേരിൽ മന്ത്രിസഭയിലെ കൃഷി വകുപ്പും തദേശ സ്വയംഭരണവകുപ്പും പൊതു കാര്യങ്ങളിൽ ജന വിരുദ്ധ നിലപാടുകൾ സ്വീകരിക്കുമ്പോൾ സാധാരണക്കാർക്കാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രിയും , സി.പി.ഐ – സി.പി.എം നേത്യത്വവും തിരിച്ചറിയണമെന്നും യൂത്ത് കോൺഗ്രസ്
പീരുമേട് നിയോജക മണ്ഡലം പ്രസിഡൻ്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ,ജില്ലാ സെക്രട്ടറി മനോജ് രാജൻ,എബിൻ കുഴിവേലി എന്നിവർ പറഞ്ഞു.