വൈദ്യുതിയാണ് ; സൂക്ഷിച്ചില്ലെങ്കിൽ ദു:ഖിക്കേണ്ടിവരും. അനധികൃതമായി ജനറേറ്റർ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
ജില്ലയില്‍ വൈദ്യുതി അപകടങ്ങളില്‍ ജീവന് പൊലിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എട്ടുമാസത്തിനിടെ ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് 10 പേരാണ് മരിച്ചത്. ഇവരില്‍ രണ്ടുപേര്‍ വൈദ്യുതി ജീവനക്കാരും ഒരാള്‍ കരാര്‍ തൊഴിലാളിയുമാണ്. ബാക്കിയുള്ളവര്‍ പൊതുജനങ്ങളും. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും 10 പേര് വൈദ്യുതാഘാതേമറ്റ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച കട്ടപ്പനയില്‍ വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ നിര്‍മലസിറ്റി മണ്ണാത്തിക്കുളത്തില്‍ എം.വി. ജേക്കബാണ് മരിച്ചത്.
വൈദ്യുതി ലൈന്‍ ഓഫ് ചെയ്താണ് കയറിയതെങ്കിലും ജനറേറ്ററുകളില്‍നിന്നുള്ള വൈദ്യുതി പോസ്റ്റിലേക്ക് പ്രവഹിച്ചാണ് അപകടമെന്നാണ് കണ്ടെത്തല്‍. വൈദ്യുതി ലൈനില്‍നിന്ന് വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്നിന്ന് ഷോക്കേറ്റുമാണ് കൂടുതല്‍ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലവും അപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. കൂടാതെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അപകടങ്ങളും നിരവധിയാണ്. ഇരുമ്ബു തോട്ടികളും അലൂമിനിയം തോട്ടികളുമൊക്കെ ഉപയോഗിച്ച് കായ്ഫലങ്ങള്‍ പറിക്കുേമ്ബാഴാണ് സാധാരണക്കാര്‍ക്ക് കൂടുതലായി അപകടം സംഭവിച്ചിട്ടുള്ളത്. ലോഹത്തോട്ടി ഉപയോഗം മൂലം മരണങ്ങളും അപകടങ്ങളും അടുത്തിടെ കൂടുന്നതായി കെ.എസ്.ഇ.ബി അധികൃതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയും ജാഗ്രതക്കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡീസല്‍ ജനറേറ്ററുകള്‍
ജില്ലയില്‍ നിരവധി സ്ഥാപനങ്ങളില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡീസല്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്.
ഇലക്ട്രിക്കല്‍ ഇന്സ്പെക്ടറേറ്റിെന്റ അനുമതിയില്ലാതെ നിരവധി സ്ഥാപനങ്ങളില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ജനറേറ്ററുകള്‍ മൂലം ബാക്ക് ഫീഡിങ് ഉണ്ടായി ലൈനിലോ സ്ഥാപനത്തിലോ ജോലിചെയ്യുന്ന ആളുകള്‍ക്ക് അപകടം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ അപകടങ്ങള്‍ ഉണ്ടായാല്‍ ജനേററ്റര് സ്ഥാപിച്ച ഉപഭോക്താവിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തം. ഡീസല്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നല്കുന്ന ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്ട്രാക്ടര് വഴി 30 ദിവസത്തിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനം മുഖേന അപേക്ഷ സമര്‍പ്പിച്ച് ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഓഫിസില്‍നിന്ന് അനുമതി വാങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സ്ഥാപനത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ആര്. രാജേഷ് ബാബു അറിയിച്ചു. ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് 04862 253465 എന്ന നമ്ബറില്‍ ബന്ധപ്പെടണമെന്നും ഇദ്ദേഹം അറിയിച്ചു.