പ്രധാന വാര്‍ത്തകള്‍
മദ്യശാലകൾ കൂട്ടണമെന്നല്ല, ഉള്ളതിന് സൗകര്യങ്ങൾ കൂട്ടുമെന്നാണ് പറഞ്ഞത്: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടിരുന്നതെന്നും കോടതി വ്യക്തമാക്കി. പുതിയ മദ്യവില്പനശാലകള് തുടങ്ങാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് വി.എം. സുധീരന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം.