നാട്ടുവാര്‍ത്തകള്‍
മുല്ലപെരിയാർ ഡാം;5 ഷട്ടർ കൂടാതെ അധികമായി 30 cm വീതം രണ്ട് ഷട്ടർകൂടി 9 മണിക്ക് തുറന്ന് ഏകദേശം 4000.00 ഘനയടി ജലം പുറത്തേക്ക്
മുല്ല പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറിൽ *നിലവിൽ 30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന 5 ഷട്ടർ കൂടാതെ അധികമായി 30 cm വീതം രണ്ട് ഷട്ടർകൂടി 9 മണിക്ക് തുറന്ന് ഏകദേശം 4000.00 ഘനയടി ജലം പുറത്തേക്ക് ഒഴുക്കിവിടുന്നതാണെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. പെരിയാറിൽ 75 cm വരെ ജലം ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.