നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
നൂതന ജലസേചന സംവിധാനങ്ങള്‍(മൈക്രോ സ്പ്രിംഗ്ലർ സിസ്റ്റം) സബ്സിഡിയോടെ നിങ്ങളുടെ കൃഷി ഇടങ്ങളിൽ സ്ഥാപിക്കാൻ ഉള്ള സുവർണാവസരം
കൃഷിവകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) 2021 -22 പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ കൃഷിയിടത്തില്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് താല്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഈ പദ്ധതിയിലൂടെ തുള്ളിനന, സ്പ്രിങ്ക്ലര്‍ എന്നീ നൂതന സംവിധാനങ്ങള്‍ കൃഷിയിടത്തില്‍ സ്ഥാപിക്കാം. 2 ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ചെലവിന്റെ അനുവദനീയമായ തുകയുടെ 80 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 70 ശതമാനവും സബ്സിഡിയായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാന്‍ കര്‍ഷകരുടെ ആധാര്‍, മൊബൈല്‍ നമ്പര്‍, കൃഷിഭൂമിയുടെ വിവരങ്ങള്‍, വിളകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ ആവശ്യമാണ്.
…ആവശ്യമായ രേഖകൾ.
- ആധാർ കാർഡിൻ്റെ കോപ്പി
2.ഈ വർഷം കരം അടച്ച രസീതിൻെറ കോപ്പി - ബാങ്ക് പാസ്സ് ബുക്കിൻ്റെ കോപ്പി (ദേശസാൽകൃത ബാങ്ക്)
- വോട്ടർ ഐ. ഡി കാർഡിൻ്റെ കോപ്പി
- പുതിയ പാസ്സ് പോർട്ട് സൈസ് ഫോട്ടോ 1 എണ്ണം.