സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും; നിരക്ക് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു . എന്നാല്‍ ബസുടമകളുടെ ആവശ്യം അതേപടി അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ രാമചന്ദ്രന്‍ കമ്മിഷനുമായി ആശയ വിനിമയം നടത്തും. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി.ബസ് ഉടമകളുടെ സംഘടനയുമായി മന്ത്രി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം അറിയിച്ചത്. വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്ത് വെച്ചായിരുന്നു ചർച്ച.
മിനിമം ചാർജ് 12 രൂപ എന്ന ആവശ്യത്തിൽ ബസ്സുടമകൾ ഉറച്ചുനിന്നു. പരിഷ്കരിച്ച ചാർജ് എന്നു മുതൽ എന്ന് സർക്കാർ തീരുമാനിക്കും.സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.