പ്രധാന വാര്‍ത്തകള്‍
രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു; പുതിയ മന്ത്രിമാർ തിങ്കളാഴ്ച അധികാരമേൽക്കും
ജയ്പുർ: രാജസ്ഥാനിൽ പുതിയ മന്ത്രിസഭാംഗങ്ങൾ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് രാജി സമർപ്പിച്ചിരുന്നു. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഴുവൻ മന്ത്രിമാരും രാജി സമർപ്പിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അശോക് ഗഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ വസതിയില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് രാജി നൽകിയത്. കോൺഗ്രസ് ഹൈക്കമാൻഡിന് വലിയ തലവേദനയായിരുന്നു .മാസങ്ങൾ നീണ്ട ചർച്ചകൾ നടത്തിയെങ്കിലും ഗഹ്ലോട്ട് വഴങ്ങിയിരുന്നില്ല. ഒടുവിൽ സോണിയ ഗാന്ധി നേരിട്ട് ചർച്ച നടത്തിയാണ് ഗഹ്ലോട്ടിനെ അനുനയിപ്പിച്ചത്.