ഇടുക്കി
ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിന്റെ 16-ാം ശ്രാദ്ധാചരണം ഇന്ന്. ഇതൊടാനുബന്ധിച്ചുള്ള ചടങ്ങുകൾകട്ടപ്പന സെന്റ് ജോർജ് ഫൊറാന പള്ളിയിലും സെന്റ് ജോൺസ് ആശുപത്രി ചാപ്പലിലുമായി നടക്കും.
ബ്രദറിന്റെ അനുസ്മരണ ദിനമായ 21ന് 4 ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടത്തും. 2014നവംബർ 22 നാണ് ബ്രദർ ഫോർത്തുനാത്തൂസിനെ ദൈവ ദാസനായി പ്രഖ്യാപിച്ചത്. അടുത്തപടിയായി അദ്ദേഹത്തെ ധന്യൻ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
തുടർന്ന് വാഴ്ത്തപെട്ടവൻ, പദവിയിലേക്കും അവസാനം വിശുദ്ധ പദവിയിലേക്കും ഉയർത്തും.
കട്ടപ്പന പള്ളി വികാരി ഫാദർ വിൽഫിച്ചൻ തെക്കേവയലിൽ, അസിസ്റ്റന്റ് വികാരി ഫാദർ. ജോസഫ് കൊല്ലംപറമ്പിൽ , ഫാദർ സുനിൽ ചെറുശ്ശേരി, പോസ്റ്റുലെറ്റർ ഫാദർ ഫ്രാൻസിസ് മണ്ണാപറമ്പിൽ, സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സഭാ സുപ്പീരിയർ ജനറൽ സിസ്റ്റർ മേഴ്സി തോമസ് തുടങ്ങിയവരാണ് ശ്രദ്ധാചാരണ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് .