Idukki വാര്ത്തകള്ഇടുക്കി
കെ റെയ്ൽ പദ്ധതിക്കെതിരെ ബി ജെ പി ധർണ്ണ
കട്ടപ്പന: കെ റെയ്ൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് ബി ജെ പി യുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ ധർണ്ണ നടത്തി. ഇടുക്കി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ ബി ജെ പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിയ്ക്കെതിരെ ബി ജെ പി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കട്ടപ്പനയിലും ധർണ്ണ നടത്തിയത്.
ബി ജെ പി ജില്ലാ പ്രസിഡന്റ് കെ എസ് അജി അധ്യക്ഷത വഹിച്ചു. ദേശിയ നിർവ്വാഹക സമിതി അംഗം ശ്രീനഗരി രാജൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി രാജൻ, കെ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.