വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് കൂട്ടിക്കലിൽ കുടുംബ സംഗമവും ഗ്രഹോപകരണ വിതരണവും
മുണ്ടക്കയം : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയത്ത് കൂട്ടിക്കലിൽ കുടുംബ സംഗമവും ഗ്രഹോപകരണ വിതരണവും കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിലും, ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലും കഴിഞ്ഞ മാസം ഉണ്ടായ പ്രളയ ബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന, ദുരിത ബാധിതരുടെ കുടുംബ സംഗമവും – ഗ്രഹോപകരണ വിതരണവും നവം. 20-ന് ശനിയാഴ്ച്ച രാവില പത്ത് മന്നിക്ക് കൂട്ടിക്കൽ കെ.എം.ജെ സ്ക്കൂളിൽ നടക്കും.
അഡ്വ. സബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.ഏ., മുണ്ടക്കയം പോലീസ് ഇൻസ്പെക്ടർ ഷൈൻ കുമാർ .ഏ., കൂട്ടിക്കൽ പഞ്ചാ. പ്രസിഡന്റ് പി.എസ്.സജിമോൻ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടിറി സി.പി. സലീം. അബ്ദുൾ സലാം സ്വലാഹി (ക്വുവയറ്റ്), കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് ഇമാം സുബൈർ മൗലവി, ഷിഹാബ് മൗലവി, അയ്യൂബ്ഖാൻ, ഷാൻ.പി. ഖാദർ, ഡോ. മുഹമ്മദ് ഹനീഫ്, നിയാസ് കൂട്ടിക്കൽ, സക്കീർ ഹുസൈൻ മൗലവി, അബ്ദൂൾ ഷുക്കൂർ, ഫിറോസ് സ്വലാഹി, അഡ്വ. നിയാസ് മുഹമ്മദ്, സഹദ് ഇബ്രാഹിം എന്നിവർ സംബന്ധിക്കും. കഴിഞ്ഞ ഒരു മാസമായി വിസ്ഡം പ്രവർത്തകർ. പ്രളയ ബാധിത പദേശത്തെ വീടുകളുടെ അറ്റകുറ്റപ്പണി, കിണറുകൾ വൃത്തി ആക്കൽ, ഇലക്ട്രോണി ഉപകരണങ്ങളുടെ നന്നക്കാൽ തുടങ്ങിയ വിവിധങ്ങളായ ജോലികൾ നടത്തിവരുക ആയിരുന്നു.