വിലയിടിവിന് പിന്നാലേ ; ഏലച്ചെടിക ളിൽ വ്യാപകമായി അഴുകൽ ഏലം കൃഷിക്ക് തിരിച്ചടി
കഴിഞ്ഞ ദിവസ ങ്ങളിലുണ്ടായ മഴയെത്തുടർന്ന് ഏലച്ചെടിക ളിൽ വ്യാപകമായി അഴുകൽ വ്യാപിച്ചു തുട ങ്ങിയിയത് കർഷകർക്ക് ഭീഷണിയായിരിക്കുകയാണ്. വിലയിടിവിന് പിന്നാലേ ഉണ്ടാകുന്ന രോഗബാധ ഏലം കൃഷിക്ക് തിരിച്ചടിയാവുകയാണ്.
മഴ തുടർന്നുനിന്നാൽ ഏലത്തട്ടകൾ കൂട്ടത്തോടെ അഴുകുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. ഏലം കൃഷിക്ക് അനുയോജ്യമായി ഭേദപ്പെട്ട മഴയാണ് ഇത്തവണ ജില്ലയിൽ അനുഭവപ്പെട്ടത്. ഇത് കൃഷിക്ക് സഹായക മാകുകയും ചെയ്തു. എന്നാൽ മഴയ്ക്ക് ഇട വേള ഇല്ലാതെ വരുന്നത് തിരിച്ചടിയാകു കയാണെന്നാണ് കർഷകർ പറയുന്നത്.
ഇട വിട്ട് മഴ പെയ്താൽ മാത്രമേ കൃഷിയിടത്തി
ൽ വളപ്രയോഗവും മറ്റും നടക്കുകയുള്ളൂ. ചെടികളിൽ മരുന്ന് പ്രയോഗിക്കാനും വെയിൽ ആവശ്യമാണ്. എന്നാൽ ഇത്തവണ ഇടവേളയില്ലാതെ മഴ തുടരുന്നതിനാൽ ചെടികളിൽ മഞ്ഞനിറവും അഴുകലും വ്യാപകമായി രിക്കുകയാണ്, 1000 രൂപയിൽ എത്തിയതിനു പിന്നാലെയാണ് അഴുകൽ രോഗവും ഏലം കർഷകർക്ക് തിരിച്ചടിയാകുന്നത്.തട്ടമറിച്ചിലും വ്യാപകമാവുകയും തവള, എലി, അണ്ണാൻ തുടങ്ങിയ ജീവികളുടെ ആക്രമണവും ഏലം കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.