നാട്ടുവാര്‍ത്തകള്‍
പോക്‌സോ കേസ് പ്രതിയെ 12 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച് കട്ടപ്പന കോടതി
കട്ടപ്പന: പോക്‌സോ കേസ് പ്രതിയെ 12 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച് കട്ടപ്പന കോടതി. കരുണാപുരം തുണ്ടംപുരയിടത്തില്‍ ഫിലിപ്പോസിനെ (59)യാണ് കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. പിഴ അടച്ചില്ലെങ്കില്‍ വീണ്ടും ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴതുക ഇരയായ പെണ്‍കുട്ടിക്ക് കൊടുക്കണം. കമ്പംമെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈംനമ്പര്‍ എ.സി 566- 17 പോക്‌സോ കേസിലാണ് കട്ടപ്പന സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജി വിധി പറഞ്ഞത്. കേസിലെ മറ്റൊരു പ്രതി ലൈസാമ്മയെ കോടതി കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടു. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി സുസ്മിത ജോണ്‍ ഹാജരായി.