Idukki വാര്‍ത്തകള്‍
കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് 4 വർഷം കഠിന തടവും 25000/- രൂപ പിഴയും ശിക്ഷ

കരുണാപുരം വില്ലേജ് ബാലഗ്രാം കരയിൽ തേർഡ് ക്യാംപ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന നിജാമുദ്ദീനാണ് (41) ബഹുമാനപ്പെട്ട തൊടുപുഴ NDPS കോടതി ജഡ്ജ് ഡോ. പി കെ ജയകൃഷ്ണൻ നാല് വർഷം കഠിന തടവും 25000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. 27/02/2019 തീയതി രാജാക്കാട് അടിവാരം ഭാഗത്ത് വച്ച് ബൈക്കിൽ രണ്ട് കി.ഗ്രാം കഞ്ചാവ് വില്പനക്കായി കൈവശം വച്ച കേസിലാണ് ശിക്ഷ. രാജാക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന അനൂപ് മോൻ പി ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു പ്രതിയെ പിടികൂടിയത്. രാജാക്കാട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഹണി എച് എൽ അന്വേഷണം നടത്തി കുറ്റപത്രം ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രാജേഷ് .ബി ഹാജരായി.

















































































































































