കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റെ മേഖലാ സമ്മേളനം ചെറ്റുകുഴി വൈറ്റ് ഹൗസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു

നിരവധി പ്രതിസന്ധികൾക്കിടയിൽ കൃഷിയും ഉപജീവനവും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് കർഷകർ. ഈ പശ്ചാത്തലത്തിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരമാർഗങ്ങൾ തേടുന്നതിനുമായാണ് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റെ മേഖലാ സമ്മേളനം ചെറ്റുകുഴിയിൽ സംഘടിപ്പിച്ചത്.ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.ആർ. സന്തോഷ് വിഷയാവതരണം നടത്തി. ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഏലക്കയുടെ ഇറക്കുമതി ചുങ്കം 500 രൂപ എന്നുള്ളത് 2000 രൂപയാക്കാൻ പാർലമെന്റിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും
ഫീസ് ഏർപ്പെടുത്താതെ നിരുപാധികം
ഭൂമിയുടെ ക്രമവൽക്കരണം നടത്തുന്നതിനായി സർക്കാർ പുതിയ നിയമനിർമ്മാണത്തിലേക്ക് കടക്കുകയാണെന്നും MP ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഉടുമ്പൻചോല എം.എൽ.എ അഡ്വ. സെനാപതി വേണു, പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, സ്പൈസസ് ബോർഡ് ഇന്ത്യ വൈസ് ചെയർമാൻ ഷാജി രാഘവൻ തുടങ്ങിയവർമുഖ്യ അതിഥികളായിരുന്നു. സമ്മേളനത്തിൽ മികച്ച ഏലം കർഷകരായ
പയസ് ജോസഫ് ,S മാധവൻ,M ചിന്നത്തമ്പി എന്നിവ രേയും മുതിർന്ന കർഷകരായ ആന്റണി ആലഞ്ചേരിൽ , വക്കച്ചൻ കിഴക്കേത്തലക്കൽ എന്നിവരേയും ആദരിച്ചു.വൈസ് ചെയർമാൻ വി.ജെ.ജോസഫ് , കോർ കമ്മറ്റിയംഗം
സണ്ണി മാത്യു, എന്നിവർ സംസാരിച്ചു.

















































































































































