Idukki വാര്‍ത്തകള്‍
പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി; തിരച്ചിൽ ഊർജ്ജിതം

പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ആയ രണ്ട് ആൺകുട്ടികളെ കാണാതായി. പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ (14), തിങ്കൾക്കാട് പറയക്കൻ ബ്രിജേഷിന്റെ മകൻ അരുൺ ടി.പി. (14) എന്നിവരെയാണ് കാണാതായത്. ഇരുവരും പണിക്കൻക്കുടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. ശനിയാഴ്ച രാവിലെ മരക്കാനത്തുള്ള മണലേൽ വീട്ടിൽ നടന്ന കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. തുടർന്ന് ഉച്ചയോടെ പൊന്മുടി ഡാമിൽ കുളിക്കുന്നതിനായി ഇറങ്ങിയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കാണാതായ വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഡാമിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

















































































































































