San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇന്റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ്ങിൽ എംജി ഒന്നാമത്



ടൈംസ് ഹയർ എജ്യുക്കേഷൻ പുറത്തിറക്കിയ ഇന്റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ്ങിൽ എംജി സർവ്വകലാശാല കേരളത്തിൽ ഒന്നാമത് എത്തി. ആഗോളതലത്തിൽ 301 – 350 റാങ്ക് ബാൻഡിലാണ് സർവകലാശാല ഇടം നേടിയത്. 102 രാജ്യങ്ങളിൽ നിന്നായി 1,058 സർവ്വകലാശാലകൾ ആണ് ഇത്തവണ പട്ടികയിൽ ഉൾപ്പെട്ടത്.

വിവിധ ശാസ്ത്ര ശാഖകളെ സംയോജിപ്പിച്ചുള്ള ഗവേഷണത്തിലെ സർവകലാശാലകളുടെ സംഭാവനകളും പ്രതിബദ്ധതയും വിലയിരുത്തുന്നതാണ് റാങ്കിംഗ്. യുവസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ആഗോളതലത്തിൽ ഒന്നാമത്. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി രണ്ടാമതും സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി മൂന്നാമതുമെത്തി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button