San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സാമ്പത്തിക സാക്ഷരതയും ഉപഭോക്തൃ സംരക്ഷണവും: പരിശീലന പരിപാടി സംഘടിപ്പിച്ചു



പെരുവന്താനം: സെന്റ് ആന്റണീസ് കോളേജിലെ ഫിനാൻഷ്യൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ഓഫീസിന്റെ സഹകരണത്തോടെ ഫിനാൻഷ്യൽ ലിറ്ററസി ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ എന്ന വിഷയത്തിൽ  പെൺകുട്ടികൾക്കായി അർധദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ നടന്ന പരിപാടിയിൽ ക്ലബ്‌ അംഗങ്ങളായ കോളേജിലെ 200 വിദ്യാർഥിനികൾ പങ്കെടുത്തു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി  ഡെപ്യൂട്ടി ജനറൽ മാനേജർ ദിവ്യ ജെ. പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ സുപർണ രാജു അധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി  മാനേജര്‍ ധന്യ പോള്‍, അസിസ്റ്റന്റ്‌ മാനേജര്‍ രേഷ്മ എന്‍, ഫിനാൻഷ്യൽ ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്റർമാരായ ജിനു തോമസ്, മോനിഷ എം. മോഹനൻ, ടിജോമോൻ ജേക്കബ്, കിഷോർ ബേബി അശ്വിനി ജയ്സി എന്നിവർ ചടങ്ങില്‍  സംസാരിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ, ബാങ്കിംഗ് മേഖലയിലെ നൂതന പ്രവണതകൾ, സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം, ഉപഭോക്താക്കളുടെ അവകാശങ്ങളും സംരക്ഷണവും തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥിനികൾക്ക് വിശദമായ പരിശീലനം നൽകി. സൈബർ തട്ടിപ്പുകൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ എന്നിവ തിരിച്ചറിയുന്നതിനും അവയിൽനിന്ന് സുരക്ഷിതരായിരിക്കുന്നതിനും സ്വീകരിക്കേണ്ട മുൻകരുതലുകളും പരിശീലനത്തിന്റെ ഭാഗമായി വിശദീകരിച്ചു.
വിദ്യാർഥിനികളിൽ സാമ്പത്തിക അവബോധം വളർത്തുന്നതിനും സുരക്ഷിതമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഉത്തരവാദിത്തമുള്ള സാമ്പത്തിക തീരുമാനങ്ങളെക്കുറിച്ചും അറിവ് പകരുന്നതിനും പരിപാടി സഹായകമായി.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button