Idukki വാര്‍ത്തകള്‍
മൈതാനത്ത് ആവേശം വിതറി കുരുന്നുകൾ; മുരിക്കാട്ടുകുടി ഗവ. ട്രൈബൽ സ്കൂളിൽ കായികോത്സവം

സ്വരാജ്: കായികമികവിന്റെയും കൂട്ടായ്മയുടെയും ആവേശം പകർന്ന് മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ കായികോത്സവം സംഘടിപ്പിച്ചു. വിവിധ കായിക മത്സരങ്ങളിലെ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി. പി.ടി.എ. പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ പ്രിൻസിപ്പൽ ശ്രീകുമാർ എസ്. ജെ. ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റെജിമോൾ കെ. ആർ., ബാബു പി. ഡി., അധ്യാപകരായ ശ്രീജമോൾ എൻ., ജൂബി തോമസ്, ഷിനു മാനുവൽ രാജൻ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ കായികാഭിരുചിയും കായികശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കായികമനോഭാവവും ടീം സ്പിരിറ്റും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കായികോത്സവത്തിലെ വിവിധ പരിപാടികൾക്ക് കണ്ണൻ പി. എൻ. നേതൃത്വം നൽകി.

















































































































































