Idukki വാര്‍ത്തകള്‍
കട്ടപ്പന പമ്പ് ഹൗസ് റോഡിന് സമീപത്തെ കാട് പിടിച്ച സ്വകാര്യ വ്യക്തിയുടെ സ്ഥലം വെട്ടി തെളിക്കണമെന്ന ആവശ്യം ഉയരുന്നു

കട്ടപ്പന മുൻസിപ്പാലിറ്റി 22 -ാം വാർഡിൽ പമ്പുഹൗസ് ജംഗ്ഷനു സമീപം , വന്യമൃഗങ്ങളുടേയും വിഷപ്പാമ്പുകളുടേയും താവളമായിരിക്കുന്ന , മാലിന്യ നിക്ഷേപ കേന്ദ്രമായിരിക്കുന്ന, സ്വകാര്യ വ്യക്തിയുടെ, കൃഷിയില്ലാതെ കാടുപിടിച്ചു കിടക്കുന്ന ഏക്കറുകണക്കിന് സ്ഥലം വെട്ടിത്തെളിക്കുന്നതിനായുള്ള നിവേദനം വള്ളക്കടവ് ,ഗോൾഡൻ വാലി റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിക്ക് സമർപ്പിച്ചു.

















































































































































