കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ റീജിയണൽ മീറ്റിംഗ് ഇന്ന്

വണ്ടൻമേട്: ഏലം കർഷകർ നേരിടുന്ന വിവിധ പ്രതിസന്ധികൾക്കും കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റെ (CPF) നേതൃത്വത്തിൽ റീജിയണൽ മീറ്റിംഗ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 6.30ന് വണ്ടൻമേട്ടിലെ വൈറ്റ് ഹൗസ് കൺവെൻഷൻ സെന്ററിലാണ് യോഗം.
ഏലം കർഷകർ നേരിടുന്ന വിലത്തകർച്ച, വിപണിയിലെ അനിശ്ചിതത്വം, ഉൽപ്പാദനച്ചെലവിലെ വർധന, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കർഷക ആവശ്യങ്ങൾ എത്തിക്കുന്നതിനുമുള്ള നടപടികളും യോഗം വിലയിരുത്തും.ഡീൻ കുര്യാക്കോസ് എം.പി. , എം.എൽ.എമാരായ അഡ്വ. സേനാപതി വേണു, അഡ്വ. റോയ്. കെ. പൗലോസ്, അഡ്വ. സിറിയക് തോമസ്, സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ ഷാജി രാഘവൻ എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും യോഗത്തിൽ പങ്കെടുക്കും.മേഖലയിലെ മുഴുവൻ കർഷകരും ഫെഡറേഷൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്ത് കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

















































































































































