San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പീരുമേട് സബ്ജില്ലാ കലോത്സവത്തിന് സമാപനം



പീരുമേട്.: നാലുദിവസം നീണ്ടുനിന്ന പീരുമേട് സബ്ജില്ലാ സ്‌കൂൾ കലോത്സവം സമാപിച്ചു.ഗവ: യുപി സ്‌കൂൾഉൾപ്പെടെ വിവിധ വേദികളിലായി 16 സ്റ്റേജുകളിൽ നടന്ന കലോത്സവത്തിന് തിരശ്ശീല വീണു. ജില്ലയിൽ മികച്ച സ്‌കൂളായി തെരഞ്ഞെടുത്ത വണ്ടിപ്പെരിയാർ ഗവ: യു പി സ്‌കൂളിന് പഞ്ചായത്ത് ആദരവ് ഹെഡ്മാസ്റ്റർ എസ് ടി രാജ് ഫലകം ഏറ്റുവാങ്ങി. എൽ പി തലത്തിൽ ഓവറോൾ 65 പോയിന്റുകളോടെ സെൻതോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അട്ടപ്പള്ളവും, ജി റ്റി യു പി എസ് കുമളിയും ഒന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 76 പോയിന്റോടെ സെന്റ് ആന്റണീസ് യു പി എസ് മുണ്ടക്കയം, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം അട്ടപ്പള്ളവും ജേതാക്കളായി. ഹൈസ്‌കൂൾ വിഭാഗത്തിൽ 227 പോയിന്റുകൾ നേടി സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ അട്ടപ്പള്ളം ജേതാക്കളായി. ഹയർസെക്കൻഡറി വിഭാഗത്തിൽ 240 പോയിന്റുകളോടെ സെന്റ് ഫിലോമിനാസ് എച്ച് എസ് എസ് ഉപ്പുതറനേടി.590 പോയിന്റ് കളോടെ സെൻതോമസ് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂൾ അട്ടപ്പള്ളം ഓവറോളിൽ ഒന്നാം സ്ഥാനം നേടി.392 പോയിന്റുകളോടെ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്‌കൂൾ ചിന്തലാർ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 282 പോയിന്റ് ഫാത്തിമ എച്ച് എസ് മ്ലാമല ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.തമിഴ് കലോത്സവം യു പി വിഭാഗത്തിൽ ആതിഥേയരായ ഗവ: യുപി സ്‌കൂൾ വണ്ടിപ്പെരിയാർ ഒന്നാം സ്ഥാനത്ത് എത്തി.സമാപന സമ്മേളനം വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദേവി ഈശ്വരൻ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ മണിമേഖല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ റഷീദ്, വനിതാ മുരുകൻ. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റ്റി.സുഭാഷ്., എ.ഇ.ഒ.പി.ഡി. സിന്ധു, സൂപ്രണ്ട് എം.എ. സേവ്യർ, ഹെഡ് മാസ്റ്റർ എസ്.റ്റി. രാജ് എന്നിവർ പ്രസംഗിച്ചു. പെരിയാർ ബീറ്റ്സ് പൂർവ്വ വിദ്യാർത്ഥികളുടെ ഗാനമേളയും നടന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button