San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജയ്‌ഹിന്ദ് സംസ്ഥാന നാടകോത്സവം 29 മുതൽ



തൊടുപുഴ: മുതലക്കോടം ജയ്‌ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഏഴാമത് സംസ്ഥാന നാടകോത്സവം 29, 30, ഡിസംബർ 1, 2 തീയതികളിൽ തൊടുപുഴ ടൗൺ ഹാളിൽ അരങ്ങേറുമെന്ന് സംഘാടകർ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു. നാല് നാടകങ്ങളാണ് ഈ വർഷമുള്ളത്. എല്ലാ ദിവസവും ഏഴിന് നാടകം ആരംഭിക്കും. ഒന്നാം ദിവസം ചങ്ങനാശ്ശേരി അണിയറയുടെ തിര, രണ്ടാം ദിവസം തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്മണരേഖ, മൂന്നാം ദിവസം കോഴിക്കോട് സങ്കീർത്തനയുടെ ശ്വാസം, സമാപനദിവസം തിരുവനന്തപുരം മലയാള നാടകവേദിയുടെ ഒരു സുന്ദരദിവസം. നടൻ തിലകന്റെ പേരിലാണ് ഈ വർഷത്തെ നാടക വേദി ഒരുക്കിയിരിക്കുന്നത്. നാടകോത്സവത്തിന്റെ ഉദ്ഘാടനം 29ന് വൈകിട്ട് 5.30 ന് സംസ്ഥാന ചീഫ് വിപ്പ് അപജോൺ ജോസഫ് നിർവ്വഹിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എം. ബാബു അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ഈ വർഷത്തെ ജയ്‌ഹിന്ദ് സാഹിത്യപുരസ്‌കാരം നേടിയ പ്രിയ ജോസഫിന് നോവലിസ്റ്റ് വിനോദ് കൃഷ്ണ സമ്മാനിക്കും. കുന്നുമ്മേൽ കുടുംബം നൽകുന്ന പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക് മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി പ്രസിഡന്റ് കെ.സി. സരേന്ദ്രൻ സ്വാഗതവും സെക്രട്ടറി ജോസ് തോമസ് നന്ദിയും പറയും. ഒരു നാടകത്തിന് 200 രൂപയുടെ പ്രവേശനപാസാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പാസുകൾ ഇപ്പോൾ തൊടുപുഴ പഗോഡ ബുക്സിലും നാടകദിവസം ടൗൺ ഹാളിന്റെ പുറത്തെ കൗണ്ടറിലും ലഭ്യമാകും. വാ‌ർത്താ സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, സെക്രട്ടറി ജോസ് തോമസ്, ജോയിന്റ് സെക്രട്ടറി പി.ആർ. ബിനോയി, പബ്ലിസിറ്റി കൺവീനർ വിനോദ് പുഷ്പാംഗതൻ എന്നിവർ പങ്കെടുത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button