San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കരിമണ്ണൂർ ടൗണിനെ ഒന്ന് വിട്ടുതരണേ…, അശാസ്ത്രീയ ഓട്ടോറിക്ഷ പാർക്കിങ്ങിനെതിരേ പരാതി



കരിമണ്ണൂർ : ടൗണിൽ അശാസ്ത്രീയമായി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കാൽനടപോലും ബുദ്ധിമുട്ടിലാക്കുന്നു.

ടൗണിന്റെ ഒരു വശത്ത് ഉടുമ്പന്നൂർ-തൊടുപുഴ റോഡരികിൽ കടകളുടെ മുമ്പിലാണ് ഇരുപതോളം ഓട്ടോറിക്ഷകൾ വലിയ നിരയായി പാർക്ക് ചെയ്തിരിക്കുന്നത്.

ഇതുകാരണം കടയിൽ എത്തുന്നവർക്ക് ഇരുചക്രവാഹനങ്ങൾപോലും മുന്നിൽ ഒതുക്കാൻ കഴിയുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതിനാൽ കച്ചവടം നഷ്ടപ്പെടുന്നുവെന്നാണ് പരാതി. കൂടാതെ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് അരിക് ഒതുക്കാനും പലപ്പോഴും കഴിയുന്നില്ല.

ഇത്രയും ഭാഗം കാൽനടക്കാർ താണ്ടണമെങ്കിൽ റോ‍ഡിൽ ഇറങ്ങി നടക്കണം. അത് അപകടഭീഷണിയും ഗതാഗതക്കുരുക്കും ഉണ്ടാക്കി.


ഇവിടെ ഓട്ടോറിക്ഷാ സ്റ്റാൻഡ് പ്രവർത്തിക്കുന്നതിൽ ആർക്കും പരാതി ഇല്ല. എന്നാൽ, ഒരേ സമയം ഇവിടെ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളുടെ എണ്ണം നിജപ്പെടുത്തണം.

ടേൺ അനുസരിച്ച് വേണം ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാനെന്നാണ് ആവശ്യം. ബാക്കി ഓട്ടോറിക്ഷകൾ ഈ സമയത്ത് പാർക്ക് ചെയ്യുന്നതിന് സൗകര്യമായ സ്ഥലവും പഞ്ചായത്ത് കണ്ടെത്തി നൽകണം. പൊതുമരാമത്ത് വകുപ്പ്, പോലീസ്, പഞ്ചായത്ത്, മോട്ടോർവാഹന വകുപ്പ് അധികൃതർ ടൗണിൽ ഗതാഗതതടസ്സം സൃഷ്ടിക്കുന്ന ഓട്ടോ പാർക്കിങ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. വ്യാപാരികളുടെയും യാത്രക്കാരുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും യോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അനധികൃതമായി റോഡ് കൈയടക്കി ഒരേസമയം കൂടുതൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പഞ്ചായത്തും പോലീസും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button