San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

അതിഥി തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന സമയത്ത് അവരുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം – ബാലാവകാശ കമ്മിഷൻ



അതിഥി തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന സമയത്ത് അവരുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന  ബാലാവകാശ സംരക്ഷണ കമ്മിഷൻ. ഇടുക്കി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കർത്തവ്യ വാഹകരുടെ അവലോകന യോഗത്തിലാണ് കമ്മിഷന്റെ നിർദ്ദേശം. 

പഠന വൈകല്യമുള്ള കുട്ടികളെ പ്രൈമറി ക്ലാസുകളിൽ തന്നെ കണ്ടെത്തുവാനും ആവശ്യമായ ഇടപെടലുകൾ നടത്തുവാനും എസ് എസ് കെ സമഗ്രമായ പദ്ധതി ആസൂത്രണം ചെയ്യണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബാലസുരക്ഷാസമിതി യുടെ പ്രവർത്തനങ്ങൾ ശക്തികരിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  അധ്യാപകർക്കുള്ള പരിശീലന മൊഡ്യൂളിൽ ബാലനീതി നിയമസംവിധാനങ്ങൾ ഉൾപ്പെടുത്തുവാൻ ഡയറ്റിന് നിർദേശവും നൽകി.

ബാലാവകാശ കമ്മിഷൻ അംഗങ്ങളായ ബി മോഹനൻ കുമാർ, കെ കെ ഷാജു,  ഡോ. എഫ് വിൽസൺ, എ.ഡി. എം മിനി കെ ജോൺ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ നിഷ,  ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ, ജെ ജെ ബി മെമ്പർ എന്നിവരും നാല്പതോളം ഉദ്യോഗസ്ഥരും  യോഗത്തിൽ പങ്കെടുത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button