ജില്ലയിലെ ആദ്യ കുടുംബശ്രീ കേരള ചിക്കന്‍ ഫാം ആലക്കോട് തുടങ്ങി

ഇളംദേശം ബ്ലോക്കിലെ ആലക്കോട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ ആദ്യമായി കേരള ചിക്കന്‍ ഫാം പദ്ധതി ആരംഭിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് വാര്‍ഡില്‍ രണ്ട് ഫാമുകളാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് ഫാമുകളിലായി വളര്‍ത്തുന്നതിനായി 10,900 കോഴിക്കുഞ്ഞുങ്ങളെ ഗുണഭോക്താക്കള്‍ക്ക് നല്കി.
ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിനു എബി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഉഷ ജോണി, മെമ്പര്‍ സെക്രട്ടറി പി.കെ. ജയകുമാര്‍ എന്നിവര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനന്തു എം. നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷനിലെ ഡിപിഎമ്മുമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, അക്കൗണ്ടന്റ്, കമ്മ്യൂണിറ്റി കോ-ഓര്‍ഡിനേറ്റര്‍, സിഡിഎസ് അംഗങ്ങള്‍, സിആര്പിമാര്, എംഇസി, ചിക്കന്‍ ഫാം ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

















































































































































