San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അടുപ്പുകല്ലുകൊണ്ട് ഇടിച്ചുവീഴ്ത്തി, പിന്നാലെയെത്തി വീണ്ടും കല്ലുകൊണ്ട് തലയിലിടിച്ചു; റാണി കൊലക്കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ



മൂന്നാർ ∙ ശാന്തൻപാറ ചേരിയാർ സ്വദേശിനി റാണിയുടെ കൊലപാതകക്കേസിൽ പ്രതി ബംഗാൾ സ്വദേശിയായ യുവാവ് അറസ്റ്റിലായി. കൊലപാതകത്തിനു കാരണം ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമെന്നു പൊലീസ്. ബംഗാളിലെ ബെർദുമാൻ റായ്ഗ്രാം സ്വദേശി നായക് ദഫേദാർ മുഹമ്മദ് (27) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഇടുക്കി സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്. റാണി പ്രതിയിൽനിന്നു കടമായി വാങ്ങിയ 10,000 രൂപ മടക്കി ലഭിക്കാത്തതിനെത്തുടർന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. ഈ മാസം 8നാണ് ചേരിയാറിൽ താമസിച്ചിരുന്ന ബി.റാണി (56) കൊല്ലപ്പെട്ടത്. പ്രതിയെ 20നു സിയൽദ റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണു പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എ. നസീമിന്റെ കീഴിൽ എഎസ്പി അമൃത സദീപന്റെ നേതൃത്വത്തിൽ ദേവികുളം സിഐ പി.കെ.കവിരാജൻ, ശാന്തൻപാറ എസ്ഐ കെ.പി.അനിൽകുമാർ, എസ്‌സിപിഒമാരായ വി.ജയകൃഷ്ണൻ, കെ.ബി.ജയേഷ്, കെ.ജെ.ആന്റണി, വി.അശോക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

10 ദിവസം നീണ്ട അന്വേഷണം
റാണിയുടെ കൊലപാതകത്തിനു ശേഷം കടന്ന പ്രതിയെ പിടികൂടിയത് 10 ദിവസം നീണ്ടു അന്വേഷണത്തിനൊടുവിലെന്ന് ജില്ലാ പൊലീസ് മേധാവി എ.നസീം പറഞ്ഞു. കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ.

തമിഴ്‌നാട്ടിലെ തേനിയിൽ ഭർത്താവ് ബാലഗുരുവിനെ ഉറങ്ങുന്നതിനിടെ എണ്ണ തിളപ്പിച്ച് മുഖത്തൊഴിച്ചു കൊന്ന കേസിലെ പ്രതിയാണു റാണി. ശിക്ഷ അനുഭവിച്ച ശേഷമാണ് ശാന്തൻപാറയിലെത്തി താമസമാരംഭിച്ചത്. റാണിക്ക് ഇതര സംസ്ഥാനത്തൊഴിലാളികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. പ്രതിയായ യുവാവിൽ നിന്നു റാണി 10,000 രൂപ വാങ്ങിയിരുന്നു. 8ന് ശാന്തൻപാറ ടൗണിൽ വച്ച് ഇയാൾ പണം ആവശ്യപ്പെട്ടെങ്കിലും രാത്രി വീട്ടിലേക്ക് വരാൻ റാണി ആവശ്യപ്പെട്ടു. പണം നൽകാൻ തയാറാകാതെ വന്നതോടെ വാക്കുതർക്കമുണ്ടായി. ഇതിനിടെ സമീപത്തിരുന്ന അടുപ്പുകല്ലുകൊണ്ട് പ്രതി ഇവരെ ഇടിച്ചുവീഴ്ത്തി. എഴുന്നേറ്റോടിയ റാണി സമീപത്തെ പറമ്പിൽ തെന്നിവീണു. പിന്നാലെയെത്തിയ പ്രതി വീണ്ടും കല്ലുകൊണ്ട് തലയിലിടിച്ചു. മരണം ഉറപ്പായ ശേഷം വാരിയെല്ലുകൾ ചവിട്ടിയൊടിച്ച് ഇയാൾ വീട്ടിലേക്ക് മടങ്ങി. 10നാണ് വികൃതമാക്കിയ നിലയിൽ റാണിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button