San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടവെട്ടി എം.വി.ഐ.പി. കനാലിൽ വെള്ളമൊഴുക്കുന്നത് ഇത്തവണയും വൈകും



ഇടവെട്ടി : ഡിസംബർ 15-ഓടെ വെള്ളം തുറന്നുവിടണമെന്ന് നിർദേശമുണ്ടെങ്കിലും ഇടവെട്ടി എം.വി.ഐ.പി.കനാലിൽ വെള്ളമൊഴുകുന്നത് ഇത്തവണയും അധികൃതരുടെ അനാസ്ഥ മൂലം വൈകും. കഴിഞ്ഞവർഷം മലങ്കര ജലാശയത്തിൽനിന്നും കനാൽ വഴി വെള്ളം തുറന്നു വിട്ടപ്പോൾ ഇടവെട്ടി പഞ്ചായത്ത് ഓഫീസിനു മുന്നിലായി പൊട്ടിപ്പൊളിഞ്ഞുകിടന്നിരുന്ന ഭാഗത്ത് കനാൽ ബണ്ട് തകർന്ന് വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഉടൻ തന്നെ കനാൽ അടച്ചത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കി കൊണ്ടിരുന്ന കനാൽ, വർഷങ്ങളോളം കാടുവെട്ടിത്തെളിക്കാതെ കിടന്നതുമൂലം ബണ്ട് തകർന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുമില്ല. കഴിഞ്ഞ വർഷം സി.പി.എം. പ്രവർത്തകരും ജനപ്രതിനിധികളും നേതൃത്വംനൽകി കനാൽ വൃത്തിയാക്കിയതോടെയാണ് പഞ്ചായത്ത് നാലാം വാർഡ് ഉൾപ്പെടുന്ന പ്രദേശത്തും പഞ്ചായത്ത് ഓഫീസിന്റെ മുന്നിലും കനാൽ ബണ്ടിന്റെ തകർച്ച ശ്രദ്ധയിൽപ്പെട്ടത്.

നാലാം വാർഡിൽ ഉൾപ്പെടുന്ന കനാൽ ഭാഗം 18 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി അപകടഭീഷണി ഒഴിവാക്കിയിരുന്നു. എന്നാൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ തകർന്ന ഭാഗം നന്നാക്കാൻ 14 ലക്ഷം രൂപ അനുവദിച്ചെങ്കിലും തുടർപ്രവർത്തനങ്ങൾ മന്ദഗതിയിലായി. ബണ്ടിന്റെ തകർച്ച ശ്രദ്ധയിൽപ്പെട്ടതോടെ കനാലിലൂടെ ഉള്ള ജലമൊഴുക്കും നിർത്തിവച്ചിരുന്നു. ഇത് വലിയ തോതിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. ഈ ഭാഗം നന്നാക്കുന്നതിന് അനുവദിച്ച ഫണ്ട് പൂർണമായും ഉപയോഗിക്കാതെ എസ്റ്റിമേറ്റിൽ കനാലിന്റെ കാടുവെട്ട് കൂടി ഉൾപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഈ മാസമാദ്യം ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും ആരും പങ്കെടുക്കാത്തതിനാൽ ജോലി ആരംഭിക്കാൻ കഴിയുന്ന സ്ഥിതിയിലുമല്ല. റീ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിച്ചാൽ തന്നെ ജനുവരിയോടുകൂടി മാത്രമേ നിലവിലെ സാഹചര്യത്തിൽ കനാലിലൂടെ വെള്ളമൊഴുക്കാൻ കഴിയൂ. പട്ടയംകവല പെരുമ്പള്ളിച്ചിറ കനാൽ ഭാഗങ്ങളും പലയിടത്തും തകർന്ന അവസ്ഥയാണ്.

കനാലിലൂടെ ഒഴുകുന്ന വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളമുൾപ്പെടെ പ്രതിസന്ധിയിലാകുന്ന ഈ അവസ്ഥയ്ക്ക് കാരണക്കാരായവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഡിസംബർ 15-നകം വെള്ളം തുറന്നുവിടത്തക്ക തരത്തിൽ തകർന്ന കനാൽ ബണ്ടിന്റെ ഭാഗം പുനരുദ്ധരിക്കണമെന്നും പഞ്ചായത്തംഗങ്ങളായ ടി.എം മുജീബ്, രാജേഷ് ഗോപാലൻ, ബിന്ദു കിഷോർ, സൽമി നിസാർ, ഷില ദിപു എന്നിവർ ആവശ്യപ്പെട്ടു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button