Idukki വാര്‍ത്തകള്‍
ചിന്നക്കനാലിൽ ‘ചക്കക്കൊമ്പൻ’ ദൗത്യം: ആറ് വാർഡുകളിൽ ഇന്നും നിരോധനാജ്ഞ

ചിന്നക്കനാലിൽ ‘ചക്കക്കൊമ്പൻ’ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യത്തിൻ്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിൽ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ വ്യാഴാഴ്ചയും തുടരും. പുലർച്ചെ 12.30 മുതൽ ദൗത്യം പൂർത്തിയാക്കി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെയോ അല്ലെങ്കിൽ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞ . ബുധനാഴ്ച ദൗത്യം പൂർത്തിയാകാത്തതിനാലാണിത്. ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
















































































































































