San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവാണ് ഷാഫി; പിൻന്തുണയുമായി കൂടുതൽ നേതാക്കൾ



ഷാഫി പറമ്പിലിന് പിൻന്തുണയുമായി കൂടുതൽ നേതാക്കൾ. പ്രതിസന്ധിയുടെ കാലത്ത് പ്രസ്ഥാനത്തിന് കരുത്തായി, പ്രവർത്തകർക്ക് ആവേശമായി, ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവാണ് ഷാഫി പറമ്പിൽ എന്ന് സുധീർഷ പാലോട് എംഎൽഎ. സാധാരണ പ്രവർത്തകരെ ചേർത്തുപിടിക്കാനും അവരുടെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ഒപ്പം നിന്ന നേതാവാണ്. യുവനേതാക്കളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കു വഹിച്ച നേതാവെന്നും സുധീർഷ പാലോട് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ ചേരിതിരിഞ്ഞുള്ള യൂത്ത് കോൺഗ്രസ് പോസ്റ്റുകൾക്കിടയിലാണ് പിന്തുണയുമായി കൂടുതൽ നേതാക്കൾ എത്തുന്നത്.

നേരത്തെ ഷാഫി പറമ്പിലിന് പരസ്യ പിന്തുണയുമായി നാദാപുരം എംഎൽഎ കെ എം അഭിജിത്ത് രംഗത്തെത്തി. ഉമ്മൻ ചാണ്ടിക്കൊപ്പമുള്ള ഷാഫി പറമ്പിലിൻ്റെ ചിത്രം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഭിജിത്ത് നിലപാട് വ്യക്തമാക്കിയത്. വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ വിശ്വസിച്ച് അധികാരത്തിലേറ്റിയ പൊതുജനത്തെ വെറുപ്പിക്കരുതെന്ന് അദ്ദേഹം കുറിപ്പിൽ അഭ്യർഥിച്ചു.

ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച വിമർശനങ്ങൾക്കും ഉമ്മൻ ചാണ്ടിയുടെ കുടുംബം തള്ളിപ്പറഞ്ഞതിനും പിന്നാലെയാണ് യുവനേതാക്കൾ പ്രതിരോധവുമായി രംഗത്തെത്തുന്നത്. പൊതുവെ വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നയാളും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിട്ടും തഴയകപ്പെട്ട ഘട്ടങ്ങളിൽ പോലും പരസ്യ പ്രതികരണത്തിന് മുതിരാത്തയാളുമായ കെ എം അഭിജിത്തിൻ്റെ പിന്തുണ രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഷാഫി പറമ്പിലിൻ്റെ ലോക്‌സഭ മണ്ഡലമായ വടകരയുടെ ഭാഗമായ നാദാപുരത്ത് നിന്നുള്ള എംഎൽഎ കൂടിയായ അഭിജിത്ത്, ഈ പ്രതിസന്ധി ഘട്ടത്തിൽ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ കോൺഗ്രസ് എംഎൽഎയാണ്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button