Idukki വാര്‍ത്തകള്‍
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ അടുത്തമാസം നാലു മുതൽ

45 ദിവസം നീളുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ നാലിന് തുടങ്ങും. ആയിരത്തിലേറെ ബ്രാൻഡുകളും നാലായിരത്തിലധികം കടകളും പങ്കെടുക്കുന്ന മേളയിൽ വിലക്കുറവിനൊപ്പം ആകർഷകമായ സമ്മാനങ്ങളും ഉണ്ട്. ഡ്രോൺ ഷോ, സംഗീതവിരുന്നുകൾ, ഭക്ഷ്യമേളകൾ എന്നിവ വ്യാപാരമേളയ്ക്ക് മാറ്റുകൂട്ടും. ഡിസംബർ നാലിന് സംഗീത പരിപാടിയോടെയാണ് തുടക്കം. ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ പുതുവത്സര രാവിൽ ഈജിപ്ഷ്യൻ ഗായിക റൂബിയുടെ സംഗീത വിരുന്നുണ്ടാകും. കാർ,മോട്ടർസൈക്കിൾ പ്രദർശനങ്ങൾ, ഫാഷൻ – വിനോദ പരിപാടികൾ എന്നിവയും മേളയുടെ ഭാഗമാണ്. ഡിസംബർ 19ന് 3 കിലോമീറ്റർ കൂട്ടയോട്ടവും ഉണ്ടായിരിക്കും

















































































































































