Idukki വാര്‍ത്തകള്‍
ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്; നടൻ ധനുഷിന്റെ നർപണി ഇയക്കം

അടുത്തവർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി സംസ്ഥാനമാകെ പ്രവർത്തനം വ്യാപിപ്പിക്കാൻ കളം ഒരുക്കി നടൻ ധനുഷിന്റെ നർപണി ഇയക്കം. 234 നിയമസഭാ മണ്ഡലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 58 ജില്ലാ യൂണിറ്റുകളിൽ നിന്ന് നൂറിലേക്ക് ഉയർത്താനാണ് തീരുമാനം. താഴെത്തട്ടിൽ പ്രവർത്തിച്ച ആരാധക വൃന്ദത്തെ ഒരു സംഘടനയുടെ കീഴിൽ എത്തിക്കണം. കഴിഞ്ഞമാസം കോയമ്പത്തൂരിൽ സംഘടനാ നേതാക്കളെയും ചെന്നൈയിൽ വനിത വിങ് പ്രവർത്തകരെയും കണ്ടിരുന്നു.

















































































































































