ഹെപ്പറ്റൈറ്റിസ് എ യെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്

കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും വെള്ളം നന്നായി തിളപ്പിച്ച് തണുപ്പിച്ച് ശേഷം മാത്രം ഉപയോഗിക്കുക, കിണറുകളും മറ്റ് കുടിവെള്ളം സ്രോതസ്സുകളും മലിനമാകാതെ സംരക്ഷിക്കുക, ശുദ്ധജലസ്രോതസ്സുകൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ക്ലോറിനേറ്റ് ചെയ്യുക, ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ഭക്ഷണം കഴിക്കുന്നതിനു മുൻപും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയശേഷം മാത്രം ഉപയോഗിക്കുക, പാകം ചെയ്ത ഭക്ഷണം മൂടിവെച്ച് സൂക്ഷിക്കുകയും ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുകയും ചെയ്യുക, ശുദ്ധജലം ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ പുറത്തുനിന്നുള്ള പാനീയങ്ങൾ, ഐസ് ചേർത്ത പാനീയങ്ങൾ, സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക, വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണവും പരിസര ശുചിത്വവും ഉറപ്പാക്കുക, രോഗബാധിതർ ഭക്ഷണം തയ്യാറാക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുക, രോഗിപരിചരണം നടത്തുന്നവർ കൈകളുടെ ശുചിത്വം ഉറപ്പാക്കുക.

















































































































































