Idukki വാര്‍ത്തകള്‍
ലഹരി വില്പന തടയാൻ മൂന്നാറിൽ പ്രത്യേക സ്ക്വാഡ്; തൂഫാൻ പദ്ധതിയുടെ ഭാഗമായിയാണ് തീരുമാനം

ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും കർശനമായി തടയുന്നതിനായി തൂഫാൻ പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാരകേന്ദ്രമായ മൂന്നാർ സബ് ഡിവിഷന് കീഴിൽ 16 അംഗ പ്രത്യേക സ്ക്വാഡിനെ നിയമിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ. നസീം പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള 5 ഷാഡോ പോലീസിന് പുറമെയാണ് പുതിയ സംഘത്തെ നിയമിക്കുന്നത്. എ.എസ്.പി അമൃത സതീപിന് കീഴിലാണ് പുതിയ സംഘം പ്രവർത്തിക്കുന്നത്.
സംഘത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലും പരിസരങ്ങളിലും ലഹരിവസ്തുക്കളുടെ വില്പന വ്യാപകമായിട്ടും ഇത് തടയുന്നത് സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നതിനാലാണ് പുതിയ സ്ക്വാഡിനെ നിയമിക്കുന്നത്.

















































































































































