Idukki വാര്‍ത്തകള്‍
ഈ സ്കൂളിൽ വന്നാൽ കൂണും കഴിക്കാം കൃഷിയും പഠിക്കാം

ഇരട്ടയാർ: ഇടിഞ്ഞമല ഗവ. സ്കൂളിൽ വന്നാൽ കൂൺ കറിയും കഴിക്കാം കൃഷിയും പഠിക്കാം. ഇടിഞ്ഞമല ഗവ. എൽ.പി സ്കൂളിൽ സംസ്ഥാന കൃഷി വകുപ്പിന്റെ ‘കതിർ” കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ചിപ്പിക്കൂൺ കൃഷിയുടെ ആദ്യ വിളവെടുപ്പാണ് നടന്നത്. 15 ബെഡുകളിൽ നിന്നായി നാല് കിലോ ഗ്രാമിലധികം കൂൺ ലഭിച്ചു. അദ്ധ്യാപകരും കുട്ടികളും വിളവെടുപ്പ് ഉത്സവത്തിൽ ആഹ്ലാദപൂർവ്വം പങ്കു ചേർന്നു. രണ്ടര മാസത്തോളം വിളവെടുപ്പ് തുടരും. സ്കൂൾ ആവശ്യം കഴിഞ്ഞാൽ പുറത്തേക്ക് വിൽക്കാനാണ് തീരുമാനം. സ്കൂൾ പ്രധാന അദ്ധ്യാപകൻ കെ.സി. പംക്രേഷിയസിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ അദ്ധ്യാപകരും പങ്കാളികളായി

















































































































































