San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
കമ്പോളംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുരുമുളക് വിലയിൽ അപ്രതീക്ഷിത ഇടിവ്! മാറ്റമില്ലാതെ റബർ വില



അന്താരാഷ്ട്ര കുരുമുളക് വിപണിയിൽ മുൻനിര കയറ്റുമതി രാജ്യങ്ങൾ പുതിയ ഓർഡറുകൾക്കായി പരസ്പരം മത്സരിച്ചു. വിപണിയിലെ വൻശക്തിയായ വിയറ്റ്നാമിന് മുന്നിൽ വെല്ലുവിളി ഉയർത്തിയത് ബ്രസീലിയൻ കയറ്റുമതി സമൂഹമാണ്. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ നിരക്ക് താഴ്ത്തി പുതിയ കച്ചവടങ്ങളിൽ ഏർപ്പെടാമെന്ന മനക്കരുത്തിൽ അവർ ക്വട്ടേഷൻ ഇറക്കി. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ന്യൂ ഇയറിലെ ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണ വേളയിലാണ്. റോട്ടർഡാമിലെ വൻകിട ഇറക്കുമതിക്കാർക്ക് മുന്നിൽ കഴിഞ്ഞ രാത്രി കുറഞ്ഞ നിരക്കിലുള്ള ഓഫറുകൾ ലഭിച്ചതായാണ് സൂചന. എന്നാൽ തിരക്കിട്ട കച്ചവടങ്ങൾക്ക് അവർ തയ്യാറായില്ല.

കേരളത്തിലും കർണാടകത്തിലും കുരുമുളകിന് വിൽപ്പനക്കാർ കുറഞ്ഞു. കാർഷിക മേഖലയിലെ കരുതൽ ശേഖരം പുറത്തുചാടിക്കാൻ അന്തർസംസ്ഥാന വ്യാപാരികളും ഉത്തരേന്ത്യയിലെ ചില വ്യവസായികളും ചേർന്ന് അണിയറ നീക്കം നടത്തി.

ഇതിന്റെ ഭാഗമാണോ അവധി വ്യാപാരത്തിൽ ഇന്നലെ മുളകിന്‌ പെട്ടെന്ന് കിലോ എട്ട് രൂപ ഇടിഞ്ഞത് എന്ന സംശയം ഉയരുന്നു. കൊച്ചിയിൽ ഇന്ന് കുരുമുളക് കിലോ 755 രൂപയിൽ നിന്ന് 754 രൂപയിലേക്ക് താഴ്ന്നു.

ഏഷ്യൻ റബർ മാർക്കറ്റുകൾ തളർച്ചയിൽ. ടയർ ഉൽപാദന – കയറ്റുമതി മേഖലയിലെ മാന്ദ്യം ചൈനയെ വിപണിയിൽ നിന്ന് അൽപ്പം പിൻതിരിപ്പിച്ചു. ഡിമാൻഡ് മങ്ങിയതോടെ തുടർച്ചയായ രണ്ടാം ദിവസവും ബാങ്കോക്കിൽ നിരക്ക് കുറഞ്ഞ് കിലോ 247 രൂപയായി.


തായ്‌ലൻഡിലെ ചില മേഖലകളിൽ പുതിയ ഷീറ്റ് ലഭ്യത ഉയർന്നുതുടങ്ങിയത്‌ അവരുടെ വിലയെ സ്വാധീനിച്ചു. കൊച്ചിയിൽ നാലാം ഗ്രേഡ് കിലോ 266 രൂപയിൽ സ്‌റ്റെഡി. ഏലം വിളവെടുപ്പ് മുന്നേറുന്നതിനൊപ്പം ചരക്ക് വിറ്റുമാറാൻ കർഷകർ ഉത്സാഹിച്ചു. ഏതാനും ദിവസങ്ങളായി ലേലത്തിൽ നിരക്ക് കുറയുന്ന പ്രവണത വിൽപ്പനയ്ക്ക് ഇടയാക്കി. ഒരു ലക്ഷം കിലോയിൽ അധികം ഏലം ഇന്ന് ലേലത്തിന് ഇറങ്ങിയതിൽ 94,898 കിലോയും വിറ്റു. ശരാശരി ഇനങ്ങൾ കിലോ 2839 രൂപയിലും മികച്ചയിനങ്ങൾ 3370 രൂപയിലും കൈമാറി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button