San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി ഡാം ഡിസംബർ ഒന്നിന് തുറക്കും; സന്ദർശകരുടെ ആവശ്യം പരിഗണിച്ച് നടപടിയെന്ന് മന്ത്രി സണ്ണി ജോസഫ്



ഇടുക്കി ∙ ഇടുക്കി ഡാം ഡിസംബർ ഒന്നു മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കാൻ മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി. സന്ദർശകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണു നടപടിയെന്നു മന്ത്രി പറഞ്ഞു. ആനയിറങ്കൽ ഡാമിൽ നിർത്തിവച്ചിരിക്കുന്ന ബോട്ടിങ് പുനരാരംഭിക്കാനും അവലോകനയോഗത്തിൽ മന്ത്രി നിർദേശം നൽകി.

സോളർ പദ്ധതികൾ നടപ്പാക്കുന്നതിനും പട്ടികവർഗ വിഭാഗങ്ങളുടെ വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കും. ഇടമലക്കുടിയിലേക്ക് ഓവർ ഹെഡ് ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുന്നതിനു വനം വകുപ്പിന്റെ അനുമതി തേടാനും യോഗം തീരുമാനിച്ചു.ഡീൻ കുര്യാക്കോസ് എംപി, ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ.പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, കെഎസ്ഇബി ഡയറക്ടർ കെ.ആർ.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button