San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തെരുവുനായ്ക്കൾക്ക് എല്ലാ ദിവസവും ഭക്ഷണം നൽകി; ഇടുക്കി എൻജിനിയറിങ് കോളേജ് ബസ് ഡ്രൈവർ അറസ്റ്റിൽ



ചെറുതോണി: പൊതുസ്ഥലത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയതിന് ഇടുക്കി എൻജിനിയറിങ് കോളേജ് ബസ് ഡ്രൈവർ റോയിയെ പോലീസ് അറസ്റ്റുചെയ്തു. ഇന്ന് പുലർച്ചെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം നേരിട്ടെത്തി റോയിക്കെതിരേ നടപടി സ്വീകരിച്ചത്. ചെറുതോണി, പൈനാവ് ഉൾപ്പെടെയുള്ള മേഖലകളിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായ്ക്കൾക്ക് റോയ് എല്ലാ ദിവസവും ഭക്ഷണം നൽകിവരുകയായിരുന്നു. ഇത്തരത്തിൽ ഭക്ഷണം നൽകുന്നതുകൊണ്ടാണ് നായ്ക്കൾ അക്രമാസക്തരാകാത്തതെന്നാണ് റോയിയുടെ വാദം. എന്നാൽ പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെതിരേ അധികൃതർ നേരത്തെയും റോയിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിലക്കുകൾ അവഗണിച്ചും ഭക്ഷണം നൽകുന്നത് തുടരുകയായിരുന്നു.

സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് തെരുവുനായ്ക്കൾക്ക് പൊതുനിരത്തുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഭക്ഷണംനൽകുന്നത് വിലക്കുകയും ഓരോ മുനിസിപ്പൽ വാർഡിലും പ്രത്യേക ഭക്ഷണസ്ഥലങ്ങൾ ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയുംചെയ്തത്. ഈ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പ്രകാരം നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി ഈ നിർദേശങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാക്കിയിരുന്നു. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവുകൾ നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയുംചെയ്തു.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റോയിക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. കോവിഡ് കാലത്താണ് റോയി ഇത്തരത്തിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകൽ ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനപ്രകാരമായിരുന്നു ഇത്തരത്തിൽ ഭക്ഷണം നൽകൽ ആരംഭിച്ചതെന്ന് റോയ് പിന്നീട് വെളിപ്പെടുത്തി. ഒരിക്കൽ ഭക്ഷണം കൊടുത്തു തുടങ്ങിയാൽ പിന്നീട് എല്ലാ ദിവസവും ഇതേ സമയത്ത് നായ്ക്കൾ ഈ സ്ഥലത്ത് എത്തും എന്നതുകൊണ്ടു റോയിക്ക് പിന്നീട് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിച്ചില്ല.

പഞ്ചായത്ത് സംവിധാനങ്ങൾ തെരുവുനായ്ക്കളെ പ്രദേശത്തുനിന്ന് മാറ്റുന്നതിനുള്ള നടപടികളും സ്വീകരിച്ചില്ല. തെരുവുനായ്ക്കളുടെ വിഷയത്തിൽ ത്രിതല പഞ്ചായത്തുകൾ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ് എന്ന് ജില്ലാ ഭരണകൂടം വ്യക്തതവരുത്തണമെന്ന ആവശ്യവും ശക്തമാണ്.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button