San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പുതിയ ജീവനക്കാരുടെ നിയമനം: ഇരവികുളം നാഷണൽ പാർക്കിൽ മിന്നൽ സമരം



മൂന്നാർ : പുതിയ ജീവനക്കാരെ നിയമിച്ചതിൽ പ്രതിഷേധിച്ച് ഇരവികുളം നാഷണൽ പാർക്കിലെ തൊഴിലാളികളുടെ മിന്നൽ സമരം. സമരം മൂലം പാർക്കിന്റെ പ്രവർത്തനം തടസ്സപ്പെടുകയും പാർക്ക് സന്ദർശിക്കാൻ എത്തിയ സഞ്ചാരികൾക്ക് നിരാശയോടെ മടങ്ങേണ്ടി വരികയും ചെയ്തു. ചൊവ്വാഴ്ച ഇരവികുളം നാഷണൽ പാർക്കിലെ ജീവനക്കാർ പണിമുടക്ക് നടന്നത്. പാർക്കിലെ പ്രവർത്തനം സൂഗമമായി നടത്തുന്നതിനായി പുതുതായി നാൽപ്പതോളം ജീവനക്കാരെ നിയമിച്ചിരുന്നു. ഇത് നിലവിൽ ജോലി ചെയ്തുവന്നിരുന്ന തൊഴിലാളികളെ ചൊടിപ്പിച്ചു. പുതുതായി ജീവനക്കാർ എത്തിയാൽ തങ്ങളുടെ ജോലി നഷ്ടമാകുകയോടെ ജോലി സമയം വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്കയുമാണ് തൊഴിലാളികൾ സമരത്തിന് ഇറങ്ങാൻ കാരണം. ദേശീയ പാർക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഞ്ചോളം ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റികളുടെ അനുമതി ഇല്ലാതെയാണ് ജീവനക്കാരെ നിയമിച്ചതെന്നായിരുന്നു തൊഴിലാളികൾ ഉയർത്തിയ ആരോപണം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പൂർണ്ണമായ അധികാരത്തിലാണ് ഇവിടെ ജോലിക്ക് ആളെ നിയമിക്കുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ഇരവികുളം നാഷണൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ സ്ഥലത്ത് എത്തുകയും പ്രതിഷേധക്കാരുമായി സംസാരിച്ചതിനെ തുടർന്നായിരുന്നു സമരം അവസാനിച്ചത്. അനാവശ്യമായ ആശങ്കളുടെ അടിസ്ഥാനത്തിലായിരുന്നു സമരം എന്നും പുതിയജീവനക്കാരെ നിയമിക്കുന്നതു തന്നെ പാർക്കിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണെന്നും പുതിയ ജോലിക്കാർ വരുന്നത് വഴി ആരുടയും ജോലി നഷ്ടപ്പെടില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആവശ്യമുണ്ടോ ഈ സമരം

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തിയും അനാവശ്യസമരങ്ങൾ നടത്തിയും ടൂറിസം മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ആക്ഷേപം. മിന്നൽ പണിമുടക്ക് നടത്തുന്ന വഴി പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ പ്രവർത്തനം തടസ്സപ്പെടുകയും സഞ്ചാരികൾക്ക് നിരാശയോടെ മടങ്ങേണ്ടി വരുകയും ചെയ്തു. കഴിഞ്ഞ ഒരുമാസത്തിനിടയ്ക്ക് തന്നെ മൂന്നോളം സമരങ്ങളാണ് സഞ്ചാരികൾക്ക് തിരിച്ചടി സമ്മാനിച്ചത്. മൂന്നാറിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന കേരള ഫോറസ്റ്റ് ഡിവലപ്പ്‌മെന്റ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാംസ്ലാൻഡിലെ റോഡ് ഗാർഡനിൽ തൊഴിലാളികൾ പൊടുന്നനേ സമരം നടത്തിയതായിരുന്നു ആദ്യം. യാതൊരു വിധത്തിലുള്ള മുന്നറിയിപ്പും ഇല്ലാതിരുന്ന സമരം സഞ്ചാരികളെ ഏറെ വലച്ചിരുന്നു. ശമ്പളവർദ്ധനവിന്റെ പേരിലായിരുന്നു സമരം. കഴിഞ്ഞദിവസം ഇരവികുളം നാഷണൽ പാർക്കിലും മിന്നൽ സമരം നടന്നിരുന്നു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button